കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഉള്‍പ്പെടെുള്ള നാല് പ്രതികളെ വെറുതെ വിട്ടത് ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കത്തിനിലാണെന്നും വന്നത് കേസിലെ അന്തിമവിധിയല്ലെന്നും മേല്‍കോടതികളുണ്ടെന്നും അന്വേഷണ സംഘം മുന്‍ മേധാവി ബി സന്ധ്യ പ്രതികരിച്ചു.
ഗുഢാലോചന എപ്പോഴും ഒരു വെല്ലുവിളിയാണ്. മാറിമാറി വന്ന പ്രോസിക്യൂട്ടര്‍മാരും നല്ല ജോലി ചെയ്തിട്ടുണ്ട്. അന്വേഷണ സംഘം വളരെ നല്ല പോലെ പ്രവര്‍ത്തിച്ചു. അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്ന് ബി സന്ധ്യ പറഞ്ഞു. ഈ ഒരു കേസിലൂടെ കേരളത്തിലെ സിനിമ മേഖലയില്‍ മാറ്റങ്ങള്‍ സംഭവിച്ചു. അന്തിമവിധി വരെ ഇരയ്ക്കൊപ്പം അന്വേഷണ സംഘവും പ്രോസിക്യൂഷനും ഉണ്ടാകുമെന്ന് ബി സന്ധ്യ വ്യക്തമാക്കി.
മേല്‍കോടതികളില്‍ നീതിയ്ക്കായി അന്വേഷണ സംഘവും പ്രോസിക്യൂട്ടറും പോരാടുമെന്ന് കരുതുന്നതായി ബി സന്ധ്യ കൂട്ടിച്ചേര്‍ത്തു. ദിലീപിനെതിരായ ഗൂഢാലോചന തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനി ഉള്‍പ്പെടെ ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ കുറ്റക്കാരെന്ന് തെളിഞ്ഞു. ഇവര്‍ക്കെതിരെ കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞു. ദിലീപ് ഉള്‍പ്പെടെ നാല് പ്രതികളെയാണ് വെറുതെ വിട്ടിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസാണ് വിധി പറഞ്ഞത്.







