മലപ്പുറം: മൂത്തേടം പഞ്ചായത്തിലെ എഴാംവാര്‍ഡ് യു ഡി എഫ് സ്ഥാനാര്‍ത്ഥി വട്ടത്ത് ഹസീന കുഴഞ്ഞു വീണു മരിച്ചു. തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ ഹസീന ഞായറാഴ്ച രാത്രിയാണ് കുഴഞ്ഞു വീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം.
സ്ഥാനാര്‍ത്ഥിയുടെ ആകസ്മിക വിയോഗം വാര്‍ഡിനെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.







