തിരുവനന്തപുരം: വര്‍ക്കലയില്‍ പ്രിന്റിംഗ് പ്രസിലെ മെഷീനിടയില്‍പെട്ട് ജീവനക്കാരിക്ക് ദാരുണാന്ത്യം. ചെറുകുന്നം സ്വദേശി മീനയാണ് മരിച്ചത്. ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. വര്‍ക്കലയിലെ പൂര്‍ണ പബ്ലിക്കേഷന്‍സിന്റെ പ്രിന്റിംഗ് പ്രസിലെ പിന്നിംഗ് മെഷീനുള്ളിലാണ് സാരി കുടുങ്ങിയാണ് അപകടം. മെഷീന് സമീപത്തുള്ള അലമാരയില്‍ നിന്ന് സാധനങ്ങളെടുക്കാന്‍ വന്നതായിരുന്നു മീന. അതിനിടെ സാരി മെഷീനില്‍ സാരി കുരുങ്ങി മീനയ്ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. ശബ്ദം കേട്ട മറ്റു തൊഴിലാളികള്‍ മെഷീന്‍ ഓഫാക്കി, മീനയെ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 20 വര്‍ഷമായി ഈ സ്ഥാപനത്തില്‍ ജോലിചെയ്തുവരികയാണ് മീന.
അബദ്ധത്തില്‍ പറ്റിയ ഒരു അപകടം എന്നാണ് പ്രാഥമിക നിഗമനം.







