കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റു തടഞ്ഞ് ഹൈക്കോടതിയുടെ താല്‍ക്കാലിക ഉത്തരവ്. വിശദമായ വാദം കേള്‍ക്കുന്നതിനായി കേസ് ഡിസംബര്‍ 15ന് മാറ്റി വച്ചു. 32-ാമത്തെ കേസായിട്ടാണ് രാഹുലിന്റെ ഹര്‍ജി ലിസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന അഭിഭാഷകന്റെ ആവശ്യത്തെത്തുടര്‍ന്നാണ് കോടതി താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചത്. ഹര്‍ജിയിന്മേല്‍ വിശദമായ വാദപ്രതിവാദങ്ങള്‍ വേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.







