സൂറത്കല്‍: ബുണ്ടറ ഭവന സൂറത്കല്ലില്‍ സൗജന്യ പ്രകൃതിചികിത്സ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
ലയണ്‍സ് ക്ലബ്ബ് സൂറത്കല്‍ എം.ജെ.എഫ്, മഹിളാ വേദികെ ബന്തറ സംഘം, ആല്‍വാ കോളേജ് ഓഫ് നാച്ചുറോപ്പതി ആന്റ് യോഗിക് സയന്‍സസ്, മൂഡ്ബിദ്രി, ആല്‍വാസ് ആനന്ദമയ ആരോഗ്യധാമ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഹോമിയോപ്പതി ഫിസിഷ്യനും സൈക്കോളജി കൗണ്‍സിലറുമായ ഡോ.ഗീത ശരത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രീമതി അധ്യക്ഷത വഹിച്ചു. മഹിളാവേദി ബന്തറ ഭവന സൂറത്കല്‍ പ്രസിഡന്റ് സരോജ ടി.ഷെട്ടി, ലയണ്‍സ് ക്ലബ് സൂറത്കല്‍ പ്രസിഡന്റ് ലയണ്‍ ശശികല ഷെട്ടി, മൂഡ്ബദ്രിയിലെ ആല്‍വാസ് ആനന്ദമയ ആരോഗ്യധാമ മെഡിക്കല്‍ ഡയറക്ടര്‍ അല്‍വാസ് നാച്ചുറോപതി കോളേജിലെ ഡോ. ദിനേഷ് കര്‍ത്ത, ആല്‍വാസ് കോളേജ് ഓഫ് നാച്ചുറോപ്പതി ആന്റ് യോഗിക് സയന്‍സസിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രജ്ഞ പി. ഷെട്ടി എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. അല്‍വാസ് നാച്ചുറോപതി മെഡിക്കല്‍ കോളേജില്‍ നിന്നും 12 ഓളം ഡോക്ടര്‍മാരും വിദ്യാര്‍ത്ഥികളും ക്യാമ്പില്‍ പങ്കെടുത്തു. 62 ഓളം രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കി. സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരും മാസങ്ങളില്‍ കര്‍ണാടകയിലുടനീളം ഇത്തരം 100 പ്രകൃതിചികിത്സാ ക്യാമ്പുകള്‍ നടത്താന്‍ ആല്‍വാസ് ആനന്ദമയ ആരോഗ്യധാമ പദ്ധതിയിടുന്നതായി സംഘാടകര്‍ അറിയിച്ചു.







