ബംഗളൂരു: കര്‍ണാടകയിലെ ദേവനഗിരിയില്‍ നായ്ക്കള്‍ യുവതിയെ കടിച്ചുകൊന്നു.
ഹൊന്നൂര്‍ ഗൊല്ലരഹട്ടിയില്‍ മല്ലശെട്ടിഹള്ളി സ്വദേശിനിയായ അനിത (38) എന്ന യുവതി ആണ് കൊല്ലപ്പട്ടത്. രണ്ട് റോട്ട്വീലര്‍ ഇനത്തില്‍പ്പെട്ട നായ്ക്കളാണ് അനിതയെ ആക്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. അനിതയുടെ കൈമുട്ടിലും കാലുകളിലും തലയിലും നെഞ്ചിലുമാണ് നായ കടിച്ചത്. രാത്രി വൈകിയ സമയത്ത് നായ്ക്കള്‍ അസാധാരണമായ രീതിയില്‍ കുരയ്ക്കുന്നത് കേട്ട് അയല്‍വാസികള്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് പരിക്കേറ്റ നിലയില്‍ യുവതിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രക്ഷിക്കാനെത്തിയവരെയും നായ്ക്കള്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.
ഉപേക്ഷിച്ച നായ്ക്കളാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. നായ്ക്കളുടെ ഉടമകളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അശ്രദ്ധമായി നായ്ക്കളെ വളര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.







