കൊല്ലം: മദ്യപിച്ച് ലക്കുകെട്ട് പൊലീസ് സ്റ്റേഷന് മുന്നിലെ തെങ്ങില്‍ കയറി യുവാവിന്റെ ഭീഷണി. ചെറിയഴീക്കല്‍ സ്വദേശിയായ യുവാവാണ് മദ്യലഹരിയില്‍ ഭീഷണി മുഴക്കിയത്. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന് മുന്നില്‍ കഴിഞ്ഞദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം നടന്നത്.
പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് പട്രോളിംഗ് സംഘം യുവാവിനെ കസ്റ്റഡിയില്‍ എടുത്തത്. കേസെടുത്ത ശേഷം ജാമ്യത്തില്‍ വിട്ട് പുറത്തിറങ്ങിയ യുവാവ് സ്റ്റേഷന് മുന്നിലെ തെങ്ങില്‍ കയറി ഭീഷണി മുഴക്കുകയായിരുന്നു. എന്തുചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലായ പൊലീസുകാര്‍ ഏറെ നേരത്തെ ശ്രമത്തിലൂടെയാണ് യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കിയത്. തുടര്‍ന്ന് വീട്ടുകാരെ വിളിച്ചു വരുത്തി വിട്ടയച്ചു.







