അഗളി: അട്ടപ്പാടി മുള്ളി വനത്തില്‍ കടുവാ സെന്‍സസിനു പോയ വനംവകുപ്പ് ജീവനക്കാരന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. നെല്ലിപ്പതി സ്വദേശിയും ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റുമായ കാളിമുത്തു(52)വാണു മരിച്ചത്. വെള്ളിയാഴ്ച രാവിലെ 2 സഹപ്രവര്‍ത്തകരോടൊപ്പം മുള്ളി വനത്തില്‍ ബ്ലോക്ക് 12ലെ കടുവ കണക്കെടുപ്പിനു പോയതായിരുന്നു. തിരിച്ചുവരുന്നതിനിടയില്‍ കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു. കാട്ടാനയെ കണ്ട് ഒപ്പമുള്ളവര്‍ ഓടിയിരുന്നു. ഇതിനിടെ കാളിമുത്തുവിനെ കാണാതായി. തുടര്‍ന്ന് ആനതിരിച്ചുപോയ ശേഷം ആര്‍ആര്‍ടി സംഘം തിരച്ചില്‍ നടത്തി. തുടര്‍ന്നാണ് കാളിമുത്തുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പുതൂര്‍ സ്റ്റേഷന്‍ പരിധിയിലെ കടുവ സെന്‍സസ് ബ്ലോക്ക് നമ്പര്‍
12 -ല്‍ സെന്‍സസിനു പോയതായിരുന്നു സംഘം. മൃതദേഹം അഗളി ആശുപത്രിയിലേക്ക് മാറ്റി.







