തിരുവനന്തപുരം: വീട്ടുമുറ്റുനിന്ന് പാമ്പിന്റെ കടിയേറ്റ എട്ടുവയസുകാരന്‍ മരിച്ചു. വര്‍ക്കല ജനാര്‍ദനപുരം തൊടിയില്‍ വീട്ടില്‍ അമ്പു വിശ്വനാഥിന്റെയും അഥിദി സത്യന്റെയും ഏക മകന്‍ ആദിനാഥാണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകുന്നേരം ആണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. വീടിന്റെ പടിയില്‍ കിടക്കുകയായിരുന്ന പാമ്പിനെ കുട്ടി അറിയാതെ ചവിട്ടിയപ്പോള്‍ കടിയേല്‍ക്കുകയിരുന്നു. വീട്ടുകാര്‍ ഉടന്‍ കുട്ടിയെ ആദ്യം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. നിലഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും കൊണ്ടുപോകവെ രാത്രി മരിച്ചു. ജനാര്‍ദനപുരം ഗവ. എംവിഎല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദിനാഥ്. സംസ്‌കാരം ശനിയാഴ്ച രാവിലെ നടന്നു.







