തിരുവനന്തപുരം: സ്ത്രീകള്‍ക്ക് മാസം 1000 രൂപ പെന്‍ഷന്‍ നല്‍കുന്ന സ്ത്രീസുരക്ഷാ പദ്ധതി മരവിപ്പിച്ചു. തിരഞ്ഞെടുപ്പു കഴിയട്ടെയെന്നു ഇതിനെ ക്കുറിച്ചു സർക്കാർ വിശദീകരിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ കുത്തിത്തിരിപ്പുമായി രംഗത്തെത്തിയതിനെത്തുടർത്താണ് പദ്ധതിക്ക് ഈ ഗതികേടുണ്ടായതെന്നു വിശദീകരിച്ചു. പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ചാണ് പരാതി ഉയര്‍ന്നത്. അതിനെക്കുറിച്ചു സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനു വിശദീകരണം നൽകിയിട്ടുണ്ടെന്നു സർക്കാർ അറിയിച്ചു. സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയുടേതെന്ന പേരില്‍ പലയിടത്തും വിതരണം ചെയ്തത് വ്യാജ അപേക്ഷകളാണെന്നും സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.
നിലവില്‍ മറ്റു സഹായമൊന്നും കിട്ടാത്ത 35 നും 60 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് മാസം 1000 രൂപ നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. പ്രതിവര്‍ഷം 3,800 കോടി രൂപ പദ്ധതിക്കായി സര്‍ക്കാര്‍ ചെലവിടുമെന്നും അവകാശ വാദമുണ്ടായിരുന്നു . നിത്യ ചെലവിനു പണമില്ലാതെ വിഷമിക്കുന്ന സർക്കാർ ജനങ്ങളെ പറ്റിക്കാനാണ് ഈ പദ്ധതി പ്രഖ്യാപനവുമായി തിരഞ്ഞെടുപ്പു ലാക്കാക്കി രംഗത്തിറങ്ങിയതെന്നു വിമർശനമുയർന്നിരുന്നു.







