ബന്ധം പുലര്‍ത്തിയത് ഉഭയകക്ഷി സമ്മതപ്രകാരം; രാഹുല്‍മാങ്കൂട്ടത്തില്‍ ഹൈക്കോടതിയില്‍

എറണാകുളം: ബലാത്സംഗ കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡണ്ടും പാലക്കാട് എം എല്‍ എയുമായ രാഹുല്‍മാങ്കൂട്ടത്തില്‍ മുന്‍ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ കെ ബാബുവിന്റെ ബെഞ്ചിലാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി ഇന്നു തന്നെ പരിഗണിക്കുമെന്നാണ് സൂചന.
ഉഭയകക്ഷി സമ്മതത്തോടെയാണ് ലൈംഗിക ബന്ധം പുലര്‍ത്തിയത്. വര്‍ഷങ്ങളോളം നീണ്ടു നിന്ന ബന്ധത്തിനു ശേഷമാണ് ബലാത്സംഗമെന്നു പറഞ്ഞത്- രാഹുല്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞു.
രാഷ്ട്രീയ പ്രേരിതമായിട്ടാണ് കേസ് നല്‍കിയത്. ബ്ലാക്ക് മെയില്‍ ചെയ്യാനുള്ള ശ്രമവും നടക്കുന്നു- ഹര്‍ജിയില്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം കേസില്‍ പ്രതിയായതോടെ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒന്‍പതു ദിവസമായിട്ടും കണ്ടെത്താനായിട്ടില്ല. കര്‍ണ്ണാടകയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന സൂചനകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ രാഹുല്‍ എവിടെയാണെന്നതു സംബന്ധിച്ച് ഒരു വ്യക്തതയും പുറത്തു വന്നിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page