ന്യൂഡല്‍ഹി: 2026 ജനുവരി മുതല്‍ എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ കേന്ദ്രസർക്കാർ നിര്‍ബന്ധമാക്കി.
ബ്രേക്കിംഗ് സമയത്ത് ചക്രങ്ങള്‍ ലോക്ക് ചെയ്യുന്ന നിലവിലെ സംവിധാനം ഇതനുസരിച്ചു നീക്കം ചെയ്യും. സ്റ്റിയറിംഗ് നിയന്ത്രണം നിലനിര്‍ത്താനും സ്‌കിഡ്ഡിംഗ് ഒഴിവാക്കാനും ഇത് സഹായകമാവും.
സുരക്ഷ ക്രമീകരണങ്ങൾ മാറ്റിക്കൊണ്ടിരിക്കുന്നതു ഇരു ചക്ര വാഹനവ്യവസായ മേഖലയിൽ കടുത്ത വെല്ലുവിളി ഉയർത്തുന്നതായി പരാതിയുണ്ട്.
2019 മുതല്‍ ഇന്ത്യന്‍ ഇരുചക്ര വാഹന വ്യവസായം സ്ഥിരമായ വെല്ലുവിളികള്‍ നേരിടുന്നു. എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 21.2 ദശലക്ഷം യൂണിറ്റുകളില്‍ നിന്ന് വിൽപ്പന ഏകദേശം 35% കുറഞ്ഞു. ഇന്‍ഷുറന്‍സ് മാനദണ്ഡ മാറ്റങ്ങള്‍, ബിഎസ്-VI എമിഷന്‍ സ്റ്റാന്‍ഡേര്‍ഡ് നടപ്പിലാക്കല്‍, പണപ്പെരുപ്പം എന്നിവ ഇതിനു കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
വാഹന വിലകള്‍ ഗാര്‍ഹിക വരുമാനത്തേക്കാള്‍ വര്‍ദ്ധിച്ചതിനാല്‍, സാധാരണ ഇരുചക്ര വാഹനങ്ങളുടെ പ്രധാന ഉപഭോക്തൃ അടിത്തറയായ താഴ്ന്ന വരുമാന വിഭാഗങ്ങളുടെ ക്രയവിക്രയ ശേഷി കുറഞ്ഞു. ഇതു വ്യവസായത്തെ പ്രതികൂലമായി ബാധിച്ചു. കോവിഡിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടതും ശമ്പളം കുറഞ്ഞതും മറ്റുകാരണങ്ങളായിരുന്നു.
2026 ജൂണിനു ശേഷം വില്‍ക്കുന്ന ഓരോ ബൈക്കിനും രണ്ട് ഹെല്‍മെറ്റുകള്‍ നിര്‍ബന്ധമാക്കുമെന്ന മറ്റൊരു പ്രധാന മാര്‍ഗ്ഗനിര്‍ദ്ദേശവും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.. ഒരു കുടുംബത്തിലെ ഒരു വ്യക്തിയുടെ സുരക്ഷയ്ക്ക് പകരം, എല്ലാ യാത്രക്കാ രുടെയും പിന്‍സീറ്റ് യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.







