മംഗൽപാടി കുബണൂരിൽ മാറ്റത്തിന്റെ കാഹളവുമായി മെഹമൂദ് കൈക്കമ്പ

മഞ്ചേശ്വരം :മംഗൽപാടി പഞ്ചായത്ത് 9 ആം വാർഡ് കുബണൂരിൽ മാറ്റത്തിന്റെ പെരുമ്പറ മുഴക്കി സ്വതന്ത്ര സ്ഥാനാർത്ഥി മഹമ്മൂദ് കൈക്കമ്പ അതിശക്തമായ മുന്നേറ്റം തുടരുന്നു. വികസന- ക്ഷേമ പ്രവർത്തനങ്ങൾ കടന്നുചെല്ലാതെ ഇരുൾ മൂടി കിടക്കുന്ന കുബണൂരിൽ മഹ്മൂദ് കൈകമ്പയുടെ കടന്നു വരവ് ജനങ്ങളിൽ അതിരില്ലാത്ത ആവേശവും ആത്മവിശ്വാസവും പകരുന്നു.ഒരു പുതു പുത്തൻ പ്രതീക്ഷയോടും പ്രത്യാശയോടുമാണ് ജനം മഹ്മൂദ് കൈകമ്പയിൽ വിശ്വാസമർപ്പിച്ചിരിക്കുന്നത്. വികസനമില്ലാതെ വറ്റി വരണ്ട കുബണൂരിനെ ഹരിതാഭമാക്കി വാർഡിലെ പാവപ്പെട്ടവർക്കും പിന്നാക്കക്കാർക്കും അശരണർക്കും ആലംബഹീനർക്കും ആശ്വാസത്തിന്റെ തണലേകാൻ കുട ചിന്ഹത്തിൽ മുഹമൂദ് കൈകമ്പ വോട്ട് തേടുന്നു. വിജയതേര് മുന്നോട്ടു കുതിക്കുന്നെന്നു വോട്ടർമാർ വിലയിരുത്തുന്നു.മഹ്മൂദിന്റെ വിജയം ആഘോഷിക്കാൻ കുബ ണൂരിൽ ജനം ഒരുങ്ങി കഴിഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page