ബംഗളൂരു: കെങ്കേരി മെട്രോ സ്‌റ്റേഷനില്‍ ട്രെയിന് മുന്നില്‍ ചാടി പൊലീസുകാരന്‍ ജീവനൊടുക്കി.
വിജയപുര ജില്ലയിലെ ദേവരഹിപ്പരഗി സ്വദേശിയായ ശാന്തഗൗഡ്(38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 8.15 ഓടെയാണ് സംഭവം. ഇതേ തുടര്‍ന്ന് പര്‍പ്പിള്‍ ലൈനിലെ ബെംഗളൂരു മെട്രോ സര്‍വീസുകള്‍ ഭാഗികമായി തടസ്സപ്പെട്ടു. ട്രെയിന്‍ പ്ലാറ്റ്ഫോമില്‍ എത്താറായപ്പോള്‍ യുവാവ് ട്രാക്കിലേക്ക് ചാടിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊലീസും പാരമെഡിക്കല്‍ സ്റ്റാഫും ചേര്‍ന്ന് മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് മൈസൂര്‍ റോഡിനപ്പുറം ചല്ലഘട്ട വരെയുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചു. മുന്നറിയിപ്പ് വന്നതോടെ യാത്രക്കാര്‍ക്ക് ഓട്ടോയെയും ടാക്‌സിയെയും ബസിനെയും ആശ്രയിക്കേണ്ടിവന്നു. ഒരുമണിക്കൂറിന് ശേഷം പുനസ്ഥാപിച്ചതായി മെട്രോ അധികൃതര്‍ അറിയിച്ചു.







