തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡണ്ടും പാലക്കാട് എം എല്‍ എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി. മുന്‍കൂര്‍ ജാമ്യപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി തള്ളി. അറസ്റ്റ് തടയണമെന്ന അപേക്ഷയും കോടതി നിരാകരിച്ചു. വിശദമായ വാദത്തിനുശേഷമാണ് ജാമ്യം തള്ളിയുള്ള സുപ്രധാന വിധി വന്നത്. കേസ് അന്വേഷണവുമായി രാഹുല്‍ സഹകരിക്കണമെന്നും വിധി പ്രസ്താവനയില്‍ പറഞ്ഞു. ഇന്നലെയും ഇന്നും ജാമ്യാപേക്ഷയില്‍ ഇരുവിഭാഗത്തിന്റെയും വാദം നടന്നിരുന്നു. അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്. ഇന്ന് പുതിയ തെളിവടക്കം പരിശോധിച്ചശേഷമാണ് കോടതി വാദം പൂര്‍ത്തിയാക്കിയത്.
കോടതി വിധി പുറത്തുവന്നതിന് തൊട്ടുപിന്നാലെ രാഹുലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായി നേതൃത്വം അറിയിച്ചു.







