നിര്‍ത്തിയിട്ട കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനം; മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുന്നത് കണ്ടതോടെ ഇറങ്ങിയോടി യുവാവ്; പിന്നാലെ അറസ്റ്റ്

തിരുവനന്തപുരം : നിര്‍ത്തിയിട്ട കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. പന്നിയോട് സ്വദേശി സാജന്‍ (37) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ഉച്ചയോടെ തിരുവനന്തപുരം കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസില്‍ വെച്ചാണ് ഇയാള്‍ യുവതിക്ക് നേരെ അതിക്രമം നടത്തിയത്. യുവതി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇത് കണ്ടതോടെ യുവാവ് ബസില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു.

ഇതോടെ യുവതി കണ്ടക്ടറെയും മറ്റ് യാത്രക്കാരേയും വിവരം അറിയിച്ചു. പിന്നാലെ യുവാവിനെ പിന്തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ അടുത്തിടെ ബസില്‍ വച്ച് നടക്കുന്നത് പതിവായിരിക്കുകയാണെന്ന് യാത്രക്കാര്‍ പറയുന്നു. അതുകൊണ്ടുതന്നെ സ്ത്രീ യാത്രക്കാര്‍ ഭയത്തോടെയാണ് പലപ്പോഴും യാത്ര ചെയ്യാറുള്ളത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍

You cannot copy content of this page