സ്‌കൂളിലേക്ക് പോവുകയായിരുന്ന 9ാം ക്ലാസ് വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗിക അതിക്രമം; കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്ക് 5 വര്‍ഷം തടവ്

തിരുവനന്തപുരം: സ്‌കൂളിലേക്ക് പോവുകയായിരുന്ന 9ാം ക്ലാസ് വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസില്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ കോടതി 5 വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷിച്ചു. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം.പി ഷിബുവാണ് ശിക്ഷ വിധിച്ചത്. വെമ്പായം വേറ്റിനാട് രാജ്ഭവന്‍ വീട്ടില്‍ സത്യരാജിനെ(53) യാണ് കോടതി ശിക്ഷിച്ചത്.

2023 ഓഗസ്റ്റ് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം . സ്‌കൂളില്‍ പോകുന്നതിനു ബസില്‍ കയറിയ പതിനാലുകാരിയെ കണ്ടക്ടര്‍ കടന്നു പിടിക്കുകയായിരുന്നു എന്നാണ് പരാതി. അബദ്ധത്തില്‍ സംഭവിച്ചതാകാം എന്നു കരുതി മാറി നിന്ന കുട്ടിയുടെ ശരീരത്തില്‍ ഇയാള്‍ വീണ്ടും സ്പര്‍ശിക്കുകയായിരുന്നുവത്രെ.

സ്‌കൂളിലെത്തിയ കുട്ടി സ്‌കൂള്‍ അധികൃതരോട് സംഭവം പറഞ്ഞു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ആര്യനാട് പൊലീസില്‍ വിവരം അറിയിക്കുകയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍ എല്‍. ഷീനയാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 13 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.

പെണ്‍കുട്ടികളെ ബസിനുള്ളില്‍ സംരക്ഷിക്കാന്‍ ബാധ്യതയുള്ള ബസ് കണ്ടക്ടര്‍ തന്നെ ബസിനുള്ളില്‍ വച്ച് പെണ്‍കുട്ടിയോട് ഇത്തരത്തില്‍ പെരുമാറിയത് അതീവ ഗുരുതരമായി കണ്ട് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ.കെ. അജിത്ത് പ്രസാദ്, അഭിഭാഷകയായ വി.സി. ബിന്ദു എന്നിവര്‍ ഹാജരായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍

You cannot copy content of this page