രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ കീഴ്‌പ്പെടുത്തിയത് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി; നടത്തിയത് ക്രൂര പീഡനം; ശരീരത്തില്‍ നിരവധി മുറിവുകള്‍; എഫ്.ഐ.ആറിലെ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ എഫ്.ഐ.ആറിലെ വിവരങ്ങള്‍ പുറത്ത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന് ലഭിച്ച യുവതിയുടെ പരാതിയിലെടുത്ത കേസിലെ എഫ്.ഐ.ആര്‍ വിവരങ്ങളാണ് പുറത്തുവന്നത്. കോണ്‍ഗ്രസ് നേതാവിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസാണ് ഇത്. ക്രൈംബ്രാഞ്ച് ആണ് കേസില്‍ അന്വേഷണം നടത്തുന്നത്. രാഹുല്‍ യുവതിയുമായി ബന്ധം സ്ഥാപിച്ചത് 2023ല്‍ ആണെന്നും ക്രൂരപീഡനമാണ് നടത്തിയതെന്നുമാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

ഇരയുടെ ടെലിഗ്രാം നമ്പര്‍ വാങ്ങിയശേഷം വിവാഹ വാഗ്ദാനങ്ങള്‍ അടക്കമുള്ള വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയാണ് പീഡനത്തിന് വിധേയമാക്കിയത്. അതും ക്രൂരപീഡനമായിരുന്നു. ശരീരത്തില്‍ നിരവധി മുറിവുകളാണ് ഉണ്ടായതെന്നുമാണ് എഫ്.ഐ.ആര്‍. പ്രതി പട്ടികയില്‍ രാഹുല്‍ മാത്രമാണുള്ളത്. ഫെന്നി നൈനന്‍ ഓടിച്ച കാറില്‍ പെണ്‍കുട്ടിയെ മറ്റൊരു സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയാണ് പീഡനം നടന്നത്. കേരളത്തിന് പുറത്ത് കഴിയുന്ന യുവതി അവധിക്ക് നാട്ടിലെത്തിയപ്പോള്‍ ഭാവികാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഒറ്റപ്പെട്ടയിടത്തെ ഹോം സ്റ്റേയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പൊലീസിന് കൈമാറിയ പരാതിയില്‍ കഴിഞ്ഞദിവസമാണ് രാഹുലിനെതിരെ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. കേരളത്തിന് പുറത്ത് താമസിക്കുന്ന 23കാരി ഇമെയിലായിട്ടാണ് പരാതി നല്‍കിയത്. സോണിയാഗാന്ധിക്കും പരാതി അയച്ചിരുന്നു. സംഭവത്തില്‍ യുവതിയുടെ മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. യുവതി പരാതിയില്‍ പറഞ്ഞ കാര്യങ്ങളടക്കം ഇതിനോടകം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് വിവരം. തുടര്‍ന്നാണ് കേസെടുക്കാന്‍ തീരുമാനിച്ചത്.

പരാതിക്കാരി മൊഴിയില്‍ ഉറച്ചുനിന്നാല്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിലടക്കം രാഹുലിന് കുരുക്കാകും. അതേസമയം, രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച വിധി പറയുമ്പോള്‍ ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കും. രാഹുല്‍ സ്ഥിരം കുറ്റവാളിയാണെന്നതും പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത കാര്യവുമടക്കം ചൂണ്ടികാണിച്ചായിരിക്കും പ്രോസിക്യൂഷന്റെ വാദം. ജാമ്യ ഹര്‍ജിയിലെ വാദം പൂര്‍ത്തിയാക്കിയശേഷമായിരിക്കും കോടതി വിധി പറയുക.

രണ്ടാമത്തെ പരാതിയില്‍ ബലാത്സംഗ വകുപ്പ് ചുമത്തി ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡി.വൈ.എസ്.പി സജീവനാണ് അന്വേഷണ ചുമതല. ഇന്‍സ്റ്റഗ്രാമിലൂടെയുള്ള സൗഹൃദത്തിലൂടെ രാഹുല്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും പിന്നീട് വിവാഹം കഴിക്കില്ലെന്ന് പറഞ്ഞ് വഞ്ചിച്ചെന്നുമാണ് പരാതി. അനുവാദം കൂടാതെ ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നും പരാതിയിലുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍

You cannot copy content of this page