രാഹുല്‍ മാങ്കൂട്ടത്തില്‍ കാസര്‍കോട്ട് എത്തിയേക്കുമെന്ന് സൂചന; കോടതി പരിസരത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കി

കാസര്‍കോട്: ബലാത്സംഗ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡണ്ടും പാലക്കാട് എം എല്‍ എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ കാസര്‍കോട്ടെത്തിയേക്കുമെന്ന് സൂചന. ഇതേ തുടര്‍ന്ന് കാസര്‍കോട്ടേയും ഹൊസ്ദുര്‍ഗ്ഗിലെയും കോടതി പരിസരത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കി. ബംഗ്‌ളൂരുവിലെ ഒളിവു കേന്ദ്രത്തില്‍ വച്ച് പ്രത്യേക പൊലീസ് സംഘത്തിന്റെ പിടിയില്‍ നിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ട രാഹുല്‍ കാസര്‍കോട്ടെ തന്റെ വിശ്വസ്തരായ ചിലരുടെ സഹായത്തോടെയാണ് കഴിയുന്നതെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള സൂചന. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകളൊന്നും പൊലീസിനും ലഭിച്ചിട്ടില്ല. രാഹുലുമായി അടുപ്പമുള്ള ചിലരും താമസിക്കാന്‍ സാധ്യതയുള്ള ചില സ്ഥലങ്ങളും പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും സൂചനയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page