കൊച്ചി: മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍. യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തി എന്ന കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യാഴാഴ്ച തള്ളിയതിന് പിന്നാലെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. ജാമ്യം നിഷേധിച്ചതിന് പിന്നാലെ രാഹുലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. എ.ഐ.സി.സിയുടെ അനുമതിയോടെ യോജിച്ച തീരുമാനത്തോടെയായിരുന്നു പുറത്താക്കല്‍.
അതേസമയം പരാതി നല്‍കിയതിന് പിന്നാലെ അറസ്റ്റ് ഭയന്ന് ഒളിവില്‍ പോയ രാഹുലിനെ ദിവസങ്ങളായിട്ടും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തിനകത്തും പുറത്തുമായി രാഹിലിന് വേണ്ടി വല വീശിയിരിക്കുകയാണ് പൊലീസ്. തനിക്കെതിരെ കേസ് ഉയര്‍ന്നുവന്നപ്പോള്‍ തന്നെ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കങ്ങളാണ് രാഹുലിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നത്.
എന്നാല്‍, സുപ്രീംകോടതിയുടെ പ്രത്യേക പരാമര്‍ശം കാരണം അതിന് സാധിക്കാതെ പോവുകയായിരുന്നു. കേരള ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ നേരിട്ട് പരിഗണിച്ച് ജാമ്യം അനുവദിക്കുന്നത് ശരിയല്ല എന്ന് നേരത്തെ സുപ്രീംകോടതി പരാമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യഹര്‍ജികള്‍ ആദ്യം സെഷന്‍സ് കോടതികള്‍ പരിഗണിക്കണം എന്ന നിലപാട് ഹൈക്കോടതി സ്വീകരിച്ചത്.







