ബംഗ്‌ളൂരു: ബംഗളൂരു നഗരത്തില്‍ വന്‍ മയക്കുമരുന്നുവേട്ട. കോടിക്കണക്കിനു രൂപ വിലമതിക്കുന്ന 19 കിലോ എം ഡി എം എയും എട്ടു കിലോ ഹൈഡ്രോപോണിക്‌സ് കഞ്ചാവുമായി യുവതി ഉള്‍പ്പെടെ രണ്ടു വിദേശികള്‍ അറസ്റ്റില്‍. താന്‍സാനിയ സ്വദേശിനി നാന്‍സി ഒമാരിലാവ, നൈജീരിയന്‍ പൗരന്‍ എമ്മ്യൂണല്‍ അറേഞ്ചി ഇട്ടിക്കോ എന്നിവരെയാണ് ബംഗ്‌ളൂരു സിറ്റി ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തത്. 2023ല്‍ സന്ദര്‍ശക വിസയില്‍ എത്തിയ ഒമാരി ലാവ തിരികെ പോകാതെ ബംഗ്‌ളൂരുവിലെ ഒരു വാടക കെട്ടിടത്തില്‍ താമസിച്ച് ഹെയര്‍ ഡിസൈന്‍ സ്ഥാപനം നടത്തി വരികയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. യുവതിയില്‍ നിന്നും 10 കിലോ എം ഡി എം എയും എട്ടുകിലോ ഹൈഡ്രോപോണിക്‌സ് കഞ്ചാവുമാണ് പിടികൂടിയത്.
എമ്മ്യൂണല്‍ അറേഞ്ചി ഇട്ടിക്കോയില്‍ നിന്നു ഒന്‍പത് കിലോ എം ഡി എം എയാണ് കണ്ടെടുത്തത്. ഇയാള്‍ 2021ല്‍ ബിസിനസ് വിസയിലാണ് ബംഗ്‌ളൂരുവില്‍ എത്തിയത്. ഇയാള്‍ക്കെതിരെ 2024ല്‍ ഗോവിന്ദപുരം പൊലീസ് എന്‍ ഡി പി എസ് കേസ്സെടുത്തിരുന്നു.







