മഞ്ചേശ്വരത്ത് കടകളില്‍ പരക്കെ കവര്‍ച്ച; ജനറല്‍ സ്റ്റോറില്‍ നിന്നു 35,000 രൂപയും സിഗരറ്റുകളും മോഷണം പോയി

കാസര്‍കോട്: മഞ്ചേശ്വരം, രാഗം ജംഗ്ഷനില്‍ മൂന്നു കടകളില്‍ കവര്‍ച്ച. അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള ഭാരത് ജനറല്‍ സ്റ്റോര്‍സിന്റെ ഷട്ടറിലെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 35,000 രൂപയും സിഗരറ്റുകളുമായാണ് സ്ഥലം വിട്ടത്. ബുധനാഴ്ച രാവിലെ കടതുറക്കാന്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സമീപത്ത് പ്രവര്‍ത്തിക്കുന്ന ജാബിറിന്റെ മൊബൈല്‍ ഫോണ്‍ ഷോപ്പിന്റെയും ഷെഫീഖിന്റെ പച്ചക്കറി കടയുടെയും പൂട്ടുകള്‍ തകര്‍ത്ത നിലയിലാണ്. ഈ കടകളിലും പൊലീസ് പരിശോധന നടത്തി. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page