തളിപ്പറമ്പ്: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ്, സീതി സാഹിബ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ രണ്ടാംവര്‍ഷ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിനി ഫാത്തിമത്ത് ദിയ (17)യാണ് മരിച്ചത്. തളിപ്പറമ്പ്, ചുടല, കാരോട് മദ്രസയ്ക്കു സമീപത്തെ അബ്ദു- താഹിറ ദമ്പതികളുടെ മകളാണ്. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. പരിയാരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.







