മംഗ്‌ളൂരു: വിവാഹത്തിനു വിസമ്മതിച്ച യുവതിയെ കഴുത്തില്‍ പിടിച്ച് ഭീഷണിപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഉഡുപ്പി, പെര്‍ഡൂരിലെ പ്രദീപ് പൂജാരി (26)യെയാണ് ഉഡുപ്പി വനിതാ പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. പരാതിക്കാരിയായ യുവതിയോട് പ്രദീപ് നേരത്തെ വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ യുവതി ആവശ്യം നിരാകരിച്ചു. ഇതില്‍ പ്രകോപിതനായ യുവാവ് യുവതിയെ ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്തു. ഇതു സംബന്ധിച്ച് ഹിരിയഡുക്ക പൊലീസ് കേസെടുത്ത് അറസ്റ്റു ചെയ്തിരുന്നു. പ്രസ്തുത കേസില്‍ പ്രദീപ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. അതിനു ശേഷവും യുവതിയുടെ പിന്നാലെ നടന്ന വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. എന്നാല്‍ വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്നു തീര്‍ത്തു പറഞ്ഞ യുവതിയെ കഴുത്തില്‍ പിടിച്ച് ഭീഷണിപ്പെടിത്തിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നു പറയുന്നു. പെണ്‍കുട്ടി വിവരം അറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്യുകയുമായിരുന്നു.







