ശബരിമല: തീര്‍ത്ഥാടന കാലത്ത് 25 വര്‍ഷത്തിലധികം തവണ ശബരിമലയില്‍ സേവനം അനുഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥന് ശബരിമലയില്‍ ഭക്തി നിര്‍ഭരമായ യാത്രയയപ്പ്. കാസര്‍കോട് ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ മധുസൂദനന്‍ മടിക്കൈയ്ക്കാണ് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കിയത്. സന്നിധാനത്ത് നടന്ന ചടങ്ങില്‍ എ.ഡി.ജി.പി എസ് ശ്രീജിത്ത് അയ്യപ്പന്റെ ബഹുവര്‍ണ ഫോട്ടോ ഉപഹാരമായി നല്‍കി.
കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ടി. ഉത്തംദാസ്, വെള്ളരിക്കുണ്ട് ഇന്‍സ്‌പെക്ടര്‍ കെ.പി.സതീഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 1995 ല്‍ ആണ് മധുസൂദനന്‍ കേരള പോലീസില്‍ എത്തിയത്. അതിനുശേഷം കൊറോണ കാലത്തൊഴികെ മധുസൂദനന്‍ തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.







