ശബരിമല: ശബരിമല ദർശനത്തിന് പോയ അയ്യപ്പഭക്തൻ ഹൃദയാഘാതം മൂലം മരിച്ചു. പെരിയാട്ടടുക്കം ദേവൻപൊടിച്ചപാറ കരിമ്പാലക്കാൽ ഹൗസിലെ എം.ബാലകൃഷ്ണൻ (63) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 4 മണിയോടെ പമ്പയിൽ നിന്ന് ശബരിമലയിലേക്കുള്ള പാതയിൽ നീലിമലകയറവേ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ നീലിമല കാർഡിയോളജി സെന്ററിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ബാലകൃഷ്ണൻ ഭാര്യ കെ.വി.പ്രതിഭ, ഇളയമകൻ ഗോപകുമാർ എന്നിവർക്കൊപ്പമാണ് ശനിയാഴ്ച ശബരിമലയിലേക്ക് തിരിച്ചത്. സൗദിയിൽ ഏറെക്കാലമായി ബിസിനസുകാരനായിരുന്നു. നാട്ടിലെ വയനാട്ടുകുലവൻ തെയ്യംകെട്ട് ഉത്സവങ്ങളുടെപ്രധാനഭാരവാഹിയായി പ്രവർത്തിച്ചിരുന്നു. ദേവൻപൊടിച്ചപാറ ക്ഷേത്രം വൈസ് പ്രസിഡന്റാണ്. പരേതനായ കുഞ്ഞിരാമന്റെയും എം.നാരായണിയുടെയും മകനാണ്. മറ്റുമക്കൾ: എം.പ്രബീഷ്, പ്രണവ്,(സൗദി), കൃഷ്ണപ്രസാദ് (ദുബായ്). മരുമക്കൾ: അമൃത, ജിൽഷ, കവിത. സഹോദരങ്ങൾ:എം.കാർത്യായനി (ബേഡഡുക്ക),എം.നാരായണൻ, എം.രാജൻ,എം.ശശികുമാർ, എം.ജയൻ.







