കണ്ണൂർ: അഞ്ചരക്കണ്ടി സ്വദേശിനിയായ വിദ്യാർഥിനിയെ രാജസ്ഥാനില്‍ വെറ്ററിനറി കോളേജില്‍ മരിച്ച നിലയിൽ കണ്ടെത്തി. കാവിന്മൂല മിടാവിലോട് പാര്‍വ്വതി നിവാസില്‍ പൂജ (23) ആണ് മരിച്ചത്. രാജസ്ഥാന്‍ ശ്രീഗംഗാനഗര്‍ ഗവ.വെറ്ററിനറി കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു.28 ന് രാത്രിയിലാണ് കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തതായി നാട്ടില്‍ വിവരം ലഭിച്ചത്. ബന്ധുക്കള്‍ രാജസ്ഥാനിലേക്ക് പോയിട്ടുണ്ട്. ഓട്ടോ ഡ്രൈവർ വസന്തന്റെയും സിന്ധുവിന്റെയും മകളാണ്. സംസ്‌കാരം തിങ്കളാഴ്ച രാവിലെ പയ്യാമ്പലത്ത്.







