കൊച്ചി: ദീര്‍ഘദൂര ട്രെയിന്‍ യാത്രകളില്‍ സ്ലീപ്പര്‍ ക്ലാസ് യാത്രക്കാര്‍ക്ക് ഇനി തലയിണയും ബെഡ്ഷീറ്റും കൊണ്ടുപോകേണ്ട. യാത്രക്കാര്‍ നേരിടുന്ന ഈ ബുദ്ധിമുട്ട് പരിഗണിച്ച്, ആവശ്യക്കാര്‍ക്ക് പണം നല്‍കി ഉപയോഗിക്കാവുന്ന അണുവിമുക്തമാക്കിയ ബെഡ് റോളുകള്‍ അടുത്ത വര്‍ഷം ജനുവരി 1 മുതല്‍ നല്‍കുമെന്ന് ദക്ഷിണ റെയില്‍വേയുടെ ചെന്നൈ ഡിവിഷന്‍ അറിയിച്ചു. കേരളത്തിലെ യാത്രക്കാര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താനാകും. പദ്ധതി ആരംഭിക്കുന്ന ട്രെയിനുകളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് സര്‍വീസുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചെന്നൈ-പാലക്കാട് എക്‌സ്പ്രസ്, ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം എക്‌സ്പ്രസ്, ചെന്നൈ-ആലപ്പുഴ എക്‌സ്പ്രസ് എന്നീ ട്രെയിനുകളിലാണ് ഈ സൗകര്യം ലഭിക്കുക.







