തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര നാറാണിയിലെ അനന്തുവി(13)നെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാരക്കോണം പി പി എം ഹൈസ്കൂളിലെ വിദ്യാർത്ഥിയാണ്. വിവരത്തെ തുടർന്ന് പൊലീസ് എത്തി മൃതദേഹം കാരക്കോണം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.







