വീട്ടില്‍ തലയിടിച്ച് വീണുവെന്ന് മകള്‍; പോസ്റ്റുമോര്‍ട്ടത്തില്‍ സത്യം പുറത്തായി, സ്വര്‍ണാഭരണം തട്ടാന്‍ മാതാവിനെ കൊലപ്പെടുത്തിയ ഏകമകളും കാമുകനും പിടിയില്‍

തൃശ്ശൂര്‍: മുണ്ടൂരില്‍ മാതാവിനെ കൊലപ്പെടുത്തിയ മകളും കാമുകനും പിടിയില്‍. മുണ്ടൂര്‍ സ്വദേശിനി തങ്കമണി(75) ആണ് കൊല്ലപ്പെട്ടത്. മകള്‍ സന്ധ്യ ( 45), കാമുകന്‍ നിതിന്‍ (27) എന്നിവരാണ് പ്രതികള്‍. സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാനാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കാമുകനായ നിതിന്‍ അയല്‍വാസിയാണ്. നിതിനുമായി ഭര്‍തൃമതിയായ സന്ധ്യയ്ക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് മാതാവിനെ കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം, മൃതദേഹം രാത്രി പറമ്പിലിടുകയായിരുന്നു. പിന്നീട് തങ്കമണി ചലനമറ്റു കിടക്കുന്ന വിവരം വീട്ടുകാരെ അറിയിച്ചത് കൊലപാതകിയായ നിതിനായിരുന്നു. നാട്ടുകാര്‍ എത്തിയപ്പോള്‍ തങ്കമണി തലയിടിച്ച് വീണതായി മകള്‍ ആദ്യം പറഞ്ഞു. എന്നാല്‍ കഴുത്തില്‍ സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്നില്ല. കഴുത്തിലും ചെവിക്കും പാടുണ്ടായിരുന്നു. ഇതോടെയാണ് കൊലപാതകമാണെന്ന സംശയം അയല്‍വാസികളില്‍ ഉയര്‍ന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണം കൊലപാതകമെന്ന് വ്യക്തമായത്. തങ്കമണിയുടെ ഏക മകളാണ് സന്ധ്യ. സന്ധ്യയ്ക്ക് ഭര്‍ത്താവും ഒരു മകനുമുണ്ട്. നിതിന്‍ ശബരിമലയ്ക്ക് പോകാനാണെന്ന് പറഞ്ഞ് തയ്യാറായി നില്‍ക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍

You cannot copy content of this page