മഞ്ചേശ്വരം: എസ് എസ് എഫ് ജില്ലാ കമ്മിറ്റി സ്റ്റുഡൻ്റ്സ് ഗാല നടത്തി. മഞ്ചേശ്വരത്ത് നടന്ന ഏക ദിന വിദ്യാർത്ഥി ക്യാമ്പ് വ്യക്തിത്വ വികാസം, സാമൂഹിക ഉത്തരവാദിത്തം, ആരോഗ്യ ബോധം, കരിയർ തിരിച്ചറിവ് എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു.
ക്ലാസുകൾ, ഗെയിമുകൾ, ആക്ടിവിറ്റികൾ, മോട്ടിവേഷൻ പ്രോഗ്രാമുകൾ, ക്വിസ് മത്സരം തുടങ്ങിയ സെഷനുകൾ ഉണ്ടായിരുന്നു. തൃക്കരിപ്പൂർമുതലുള്ള ആയിരം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു.
റയീസ് മുയീനി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, എ കെ എം അശ്റഫ് ,ജാബിർ നെരോത്ത്, അനസ് അമാനി, അബ്ദുറഹ്മാൻ എരോൽ, ഡോ. തൻവീർ, ഫായിസ് വയനാട്, റമീസ്, മൂസ നവാസ്, ഷബീർ നൂറാനി, ഹാദി പ്രസംഗിച്ചു. പ്രമുഖ നേതാക്കൾ സംബന്ധിച്ചു.






