കാസര്‍കോട്: മുസ്ലീംലീഗിന്റെ സജീവ പ്രവര്‍ത്തകനായ മുഹമ്മദ് സാലി ബി ജെ പിയില്‍ ചേര്‍ന്നു.
ബി ജെ പി ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന പാര്‍ട്ടി ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വിനി മുഹമ്മദ് സാലിയെ ഷാള്‍ അണിയിച്ചു പാര്‍ട്ടിയിലേക്കു സ്വീകരിച്ചു. ബി ജെ പി ജില്ലാ സെക്രട്ടറി പി ആര്‍ സുനില്‍, വൈ പ്രസി. പി രമേശ്, മണ്ഡലം പ്രസിഡന്റ് ഗുരുദാസ് പ്രഭു, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി എം സുഹൈല്‍, ജില്ലാ സെക്രട്ടറി അഷ്‌റഫ് പള്ളിപ്പുഴ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.






