കാസർകോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ ചിത്രം തെളിഞ്ഞു. ജില്ലാ പഞ്ചായത്തിലെ 18 ഡിവിഷനുകളിലേക്ക് മത്സരരംഗത്തുള്ളത് 62 സ്ഥാനാര്‍ഥികള്‍. ആകെ 91 പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. 29 പേര്‍ പത്രിക പിന്‍വലിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ 16 ഡിവിഷനുകളിലേക്ക് 57 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. പത്രിക നൽകിയ 77പേരിൽ 20 പേര്‍ പത്രിക പിന്‍വലിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ 18 ഡിവിഷനുകളിലേക്ക് 86 പേർ പ്രത്രിക സമർപ്പിച്ചു. 23 പത്രിക പിൻവലിച്ചു. മത്സരരംഗത്തുള്ളത് 63 സ്ഥാനാര്‍ഥികളാണ്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ 14 ഡിവിഷനുകളിലേക്ക് 44 സ്ഥാനാര്‍ഥികൾ മത്സരിക്കും. ആകെ സമര്‍പ്പിച്ച 61 പത്രികകളില്‍ 17 പേര്‍ പത്രിക പിന്‍വലിച്ചു.കാഞ്ഞങ്ങാട് ബ്ലോക്കിലെ 15 ഡിവിഷനുകളിലേക്ക് മത്സര രംഗത്തുള്ളത് 43 സ്ഥാനാര്‍ഥികള്‍. ആകെ 63 പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. 20 പേര്‍ പത്രിക പിന്‍വലിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ 15 ഡിവിഷനുകളിലേക്ക് മത്സരരംഗത്തുള്ളത് 46 സ്ഥാനാര്‍ഥികള്‍. ആകെ 88 പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. 42 പേര്‍ പത്രിക പിന്‍വലിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ 14 ഡിവിഷനുകളിലേക്ക് മത്സരരംഗത്തുള്ളത് 40 സ്ഥാനാര്‍ഥികള്‍. ആകെ 65 പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. 25 പേര്‍ പത്രിക പിന്‍വലിച്ചു. കാഞ്ഞങ്ങാട് നഗരസഭയിലെ 47 വാര്‍ഡുകളിലേക്ക് 139 സ്ഥാനാര്‍ഥികള്‍ മത്സരിക്കും. ആകെ 231 പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. 92 പേര്‍ പത്രിക പിന്‍വലിച്ചു. നീലേശ്വരം നഗരസഭയിലെ 34 വാര്‍ഡുകളിലേക്ക് മത്സരരംഗത്തുള്ളത് 94 സ്ഥാനാര്‍ഥികള്‍. ആകെ 135 പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. 41 പേര്‍ പത്രിക പിന്‍വലിച്ചു. കാസര്‍കോട് നഗരസഭയിലെ 39 വാര്‍ഡുകളിലേക്ക് മത്സര രംഗത്തുള്ളത് 107 സ്ഥാനാര്‍ഥികള്‍. ആകെ 162 പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. 55 പേര്‍ പത്രിക പിന്‍വലിച്ചു.







