കാസര്‍കോട്: അബദ്ധവശാല്‍ പ്രാര്‍ത്ഥനാ മുറിയുടെ ഡോര്‍ ലോക്കായതിനെ തുടര്‍ന്ന് മൂന്നു വയസുകാരന്‍ ഒരു മണിക്കൂറോളം അകത്തു കുടുങ്ങി. ചെര്‍ക്കളയിലെ നൗഫലിന്റെ മകന്‍ ആണ് ഗ്ലാസ് ഡോര്‍ ഘടിപ്പിച്ച പ്രാര്‍ത്ഥനാ മുറിയില്‍ കുടുങ്ങിയത്. ഞായറാഴ്ച രാത്രി പത്തരമണിയോടെയാണ് സംഭവം. മാതാപിതാക്കള്‍ ചേര്‍ന്ന് ഏറെ നേരം വാതില്‍ തുറക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ വി എം സതീശന്റെ നേതൃത്വത്തില്‍ സേനയെത്തി. റെസീപ്രോക്കേറ്റിംഗ് വാള്‍ ഉപയോഗിച്ച് 20 മിനുറ്റ് സമയമെടുത്ത് വാതിലിലെ ലോക്ക് മുറിച്ചു മാറ്റിയാണ് കുട്ടിയെ പുറത്തെത്തിച്ചത്.
എസ് അരുണ്‍ കുമാര്‍, ഹോംഗാര്‍ഡ് പി ശ്രീജിത്തും ഫയര്‍ഫോഴ്‌സ് സംഘത്തില്‍ ഉണ്ടായിരുന്നു.






