കാസര്‍കോട്: നെല്ലിക്കുന്ന് ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രം ഷഷ്ഠി മഹോത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആരംഭിച്ചു. പുലര്‍ച്ചെ ഗണപതിഹോമത്തോടെയാണ് മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷത്തിനു തുടക്കം കുറിച്ചത്. വൈദിക- ആധ്യാത്മിക പരിപാടികളും ഭജന, ലളിത സഹസ്രാര്‍ച്ചന നൃത്തപരിപാടി എന്നിവയുമുണ്ടാവും. സന്ധ്യക്കു ശ്രീനാരായണ മഹിളാസമാജം തിരുമുല്‍ക്കാഴ്ച്ച സമര്‍പ്പിക്കും. 25നു വൈദിക- ആധ്യാത്മിക പരിപാടികള്‍ക്കു പുറമെ ഉച്ചക്ക് അന്നദാനവും സുബ്രഹ്‌മണ്യ യുവജന സംഘം ബീരന്ത്‌വയല്‍ സുനാമി ഫ്‌ളാറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ തിരുമുല്‍ക്കാഴ്ച്ചാ സമര്‍പ്പണവും ഉണ്ടാവും. വിവിധ കലാപരിപാടികളുമുണ്ടാവും. സമാപന ദിവസമായ ബുധനാഴ്ച വൈദിക- ആധ്യാത്മിക പരിപാടികളും ഭജനയുമുണ്ടാവും.






