കാസർകോട്: യുവജന കൂട്ടായ്മയായ ‘ഫ്ലീ’ യുടെ നേതൃത്വത്തിൽ കാസർകോട് , നുള്ളിപ്പാടിയിൽ നടത്തിയ ഗാനമേളക്കിടയിൽ ശ്വാസം കിട്ടാതെ നിരവധി പേർ കുഴഞ്ഞുവീണു. ഞായറാഴ്ച രാത്രി 8:30 മണിയോടെയാണ് സംഭവം. കുഴഞ്ഞുവീണവരെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഗായകനും വ്ളോഗറുമായ ഹനാൻ ഷാ ആണ് സമാപന ദിവസമായ ഞായറാചത്തെ മുഖ്യാതിഥിതി. ഇദ്ദേഹത്തെ കാണാനും പാട്ടുകൾ കേൾക്കാനുമാണ് സ്ത്രീകളും കുട്ടികൾ അടക്കമുള്ള നൂറുകണക്കിന് ആൾക്കാർ നുള്ളിപ്പാടി ഗ്രൗണ്ടിൽ ഒത്തുകൂടിയത്. ഇതിനിടയിൽ ആയിരുന്നു ആകസ്മിക സംഭവം ഉണ്ടായത്.







