കാസര്‍കോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി അതിര്‍ത്തിയിലെ സുരക്ഷാ പരിശോധനയ്ക്ക് കര്‍ണ്ണാടക പൊലീസിന്റെ സഹായം.
കേരള പൊലീസ് ഉദ്യോഗസ്ഥര്‍ മംഗ്‌ളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ സുധീര്‍ കുമാര്‍ റെഡ്ഡിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇതു സംബന്ധിച്ച ധാരണയായത്. ഇരു സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലും ചെറു റോഡുകളിലും സംയുക്ത പരിശോധന നടത്താനും വിവിധ കേസുകളിലെ പിടികിട്ടാപ്പുള്ളികളെ പിടികൂടുന്നതിന് വിവരങ്ങള്‍ പരസ്പരം കൈമാറാനും കൂടിക്കാഴ്ച്ചയില്‍ തീരുമാനമായി.
കണ്ണൂര്‍ റേഞ്ച് ഡി ഐ ജി ജി എച്ച് യതീഷ് ചന്ദ്ര, ജില്ലാ പൊലീസ് മേധാവി ബി വി വിജയഭരത് റെഡ്ഡി, മംഗ്‌ളൂരു സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ എച്ച് എന്‍ മിഥുന്‍, കാസര്‍കോട് എ എസ് പി ഡോ. എം നന്ദഗോപന്‍ തുടങ്ങിയവര്‍ കൂടിക്കാഴ്ച്ചയില്‍ സംബന്ധിച്ചു.






