കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്തിലേയ്ക്ക് സമര്‍പ്പിച്ച രണ്ട് പത്രികകള്‍ തള്ളി. ബദിയഡുക്ക ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് പത്രിക നല്‍കിയ കെ.ബിജു, മഞ്ചേശ്വരം ഡിവിഷനില്‍ പത്രിക സമര്‍പ്പിച്ച ബുര്‍ഷ എന്നിവരുടെ പത്രികകളാണ് സൂക്ഷ്മപരിശോധനയില്‍ തള്ളിയത്. പത്രികയോടൊപ്പം സമര്‍പ്പിച്ച പട്ടികജാതി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞതിനാലാണ് ബിജുവിന്റെ പത്രിക തള്ളിയത്. അതേ സമയം പത്രികയില്‍ ഒപ്പ് വയ്ക്കാത്തതിനാലും പ്രതിജ്ഞ സമര്‍പ്പിക്കാതിരുന്നതിനാലും ആണ് ബുര്‍ഷയുടെ പത്രിക തള്ളിയത്. 113പത്രികകള്‍ സ്വീകരിച്ചു. വരണാധികാരിയായ ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖറിന്റെ നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന നടത്തിയത്.







