കാസർകോട്: കോഴിമുട്ട വില സർവ്വ കാല റെക്കോർഡിലേയ്ക്ക് . 7.40 പൈസയാണ് ശനിയാഴ്ചത്തെ ചില്ലറ വ്യാപാര വില. വിലകയറ്റ പ്രവണത തുടർന്നാൽ മുട്ട വില എട്ടു രൂപ കടക്കുമെന്നാണ് വിപണി വൃത്തങ്ങൾ പറയുന്നത്.മത്സ്യബന്ധന ബോട്ടുകൾക്കുള്ള ട്രോളിംഗ് കാലത്താണ് പൊതുവെ മുട്ട വില ഏറ്റവും ഉയരാറ്. ഇപ്പോൾ മാർക്കറ്റിൽ മീനുകൾ യഥേഷ്ടം എത്തുന്നുണ്ടെങ്കിലും മുട്ട വില ഓരോ ദിവസവും വർധിച്ചു കൊണ്ടിരിക്കുന്ന പ്രവണതായാണ് അനുഭവപ്പെടുന്നതെന്നു വ്യാപാരികൾ പറയുന്നു.
മംഗ്ളൂരു മാർക്കറ്റിൽ മുട്ടയുടെ റീട്ടെയിൽ വിലഎട്ടു രൂപ വരെ എത്തി. മൊത്തവ്യാപാരികൾ 7.20 രൂപയ്ക്കാണ് മുട്ട വിൽക്കുന്നത്. രണ്ടാഴ്ച കൊണ്ടാണ് മംഗ്ളൂരു വിപണിയിൽ മുട്ട വില കുതിച്ചുയർന്നതെന്നു വ്യാപാരികൾ പറയുന്നു. തീറ്റ ചെലവ് വർധിച്ചതും ഉൽപാദനം കുറഞ്ഞതുമാണ് മുട്ട വില ഉയരാൻ കാരണമെന്ന് കോഴി ഫാം നടത്തുന്നവർ പറയുന്നു. മുട്ട വില വർധനവ് ക്രിസ്തുമസ് കേക്ക് വിപണിയിൽ വില വർധനയ്ക്ക് ഇടയാക്കും. ഓംലറ്റ് – മുട്ട ബിരിയാണിപ്രിയരെ വില വർധന ആശങ്കയിലാഴ്ത്തി . ഇവയുടെ വില കൂടുമോയെന്നാണ് ആശങ്ക. വില വർധന സ്കൂൾ_ അംഗൺവാടികളിലെ മുട്ട വിതരണത്തെയും പ്രതികൂലമാക്കുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.







