കാസർകോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ആഹ്ലാദം പ്രകടിപിച്ച് പടക്കം പൊട്ടിച്ച ആൾക്കെതിരെ കാസർകോട് റെയിൽവെ പൊലീസ് കേസെടുത്തു. തളങ്കര, പള്ളി റോഡ്, കണ്ടത്തിൽ, പള്ളിക്കാൽ ഷാസിയാ മൻസിലിലെ എം.അബ്ദുൽ ജമാലി ( 56 ) നെതിരെയാണ് കേസെടുത്തത് .
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് കാസർകോട് റെയിൽവെ സ്റ്റേഷൻ ഒന്നാo നമ്പർ പ്ലാറ്റ്ഫോമിന്റെ തെക്കുവശം റെയിൽവെ ട്രാക്കിനു സമീപം ട്രെയിൻ യാത്രക്കാർക്ക് അപകടം ഉണ്ടാക്കുന്ന വിധം അശ്രദ്ധമായി പടക്കം പൊട്ടിച്ചുവെന്നാണ് കേസിൽ പറയുന്നത്.






