മുള്ളേരിയ: കാസര്‍കോട് ജില്ലാ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 88 പോയിന്റ് നേടി റോയല്‍ ഫിറ്റ്നസ് ഒടയംഞ്ചാല്‍ ഓവറോള്‍ ചാമ്പ്യന്മാരായി. 54 പോയിന്റ് നേടിയ മാക്സ് ഫിറ്റ്നസ് കളളാര്‍ രണ്ടും റീഷെയ്പ് ഫിറ്റ്നസ് മുള്ളേരിയ മുന്നും സ്ഥാനവും നേടി. വനിത വിഭാഗത്തില്‍ 18 പോയിന്റ് നേടി റോയല്‍ ഫിറ്റ്നസ് മുള്ളേരിയ ചാമ്പ്യന്മാരായി. പുരുഷ വിഭാഗത്തില്‍ 88 പോയിന്റ് നേടി റോയല്‍ ഫിറ്റ്നസ് ഒടയംഞ്ചാല്‍, 49 പോയിന്റ് നേടി മാക്സ് ഫിറ്റ്നസ് കളളാര്‍, രാജപുരം സെന്റ് പയസ് കോളേജ്, എന്നിവര്‍യഥാക്രമം ഒന്നുമുതല്‍ മൂന്നുവരെ സ്ഥാനങ്ങള്‍ നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ റോയല്‍ ഫിറ്റ്നസ് 30 പോയിന്റുമായി ഒന്നും മാക്സ് ഫിറ്റ്നസ് കളളാര്‍ 15 പോയിന്റുമായി രണ്ടും സ്ഥാനം നേടി. പുരുഷന്മാരുടെ സീനിയര്‍ വിഭാഗത്തില്‍ 34 പോയിന്റ് നേടിയ റോയല്‍ ഫിറ്റ്നസ് ഒടയംഞ്ചാല്‍, 17 പോയിന്റ് നേടിയ മാക്സ് ഫിറ്റ്നസ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. യൂത്ത് മെന്‍ വിഭാഗത്തില്‍ റോയല്‍ ഫിറ്റ്നസ് ഒടയംഞ്ചാല്‍ ഒന്നും റീഷെയ്പ് ഫിറ്റ്നസ് മുള്ളേരിയ രിറൗാ സ്ഥാനം നേടി. പെണ്‍കുട്ടികളുടെ യൂത്ത് വിഭാഗത്തില്‍ മാക്സ് ഫിറ്റ്നസ് കളളാര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ റീഷെയ്പ് ഫിറ്റ്നസ് മുള്ളേരിയ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. വൈഷ്ണവ് കെ പി (മാക്സ് ഫിറ്റ്നസ് ), ബിമല്‍ സി ബി (റോയല്‍ ഫിറ്റ്നസ് ), സാമ്ജോ ജോമോന്‍ (റോയല്‍ ഫിറ്റ്നസ് ), അന്ന സെബാസ്റ്റിയന്‍ (മാക്സ് ഫിറ്റ്നസ് ), സന്ജന (റീഷെയ്പ് ഫിറ്റ്നസ് ) എന്നിവരെ ബെസ്റ്റ് ലിഫിറ്റര്‍മാരായി തെരഞ്ഞെടുത്തു.








