ന്യൂയോര്‍ക്ക്: അമേരിക്കന്‍ പൗരത്വം ലഭിച്ചവര്‍ക്കു പോലും ഇപ്പോള്‍ സുരക്ഷിതത്വമില്ലെന്ന ആശങ്ക ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ഇമിഗ്രേഷന്‍ നയങ്ങള്‍ഭയപ്പെടുത്തുന്നു. യുഎസുമായി പ്രതിബദ്ധത സ്ഥാപിച്ച സ്വാഭാവിക പൗരന്മാര്‍ക്ക് രാ ജ്യം അതേ പ്രതിബദ്ധത തിരികെ നല്‍കുന്നുണ്ടോ എന്ന് ആളുകള്‍ സംശയിച്ചു തുടങ്ങിയിരിക്കുന്നു.
ട്രംപ് ഭരണകൂടം കുടിയേറ്റ നയങ്ങളില്‍ വരുത്തുന്ന സമൂലമായ മാറ്റങ്ങളും , പ്രത്യേകിച്ച് നാടുകടത്തല്‍ നടപടികള്‍ വര്‍ദ്ധിപ്പിക്കാനുള്ള നീക്കങ്ങളും ‘ജന്മാവകാശ പൗരത്വം’നിര്‍ത്തലാക്കാനുള്ള ശ്രമങ്ങളും, സ്വാഭാവിക പൗരന്മാരുടെ ആത്മവിശ്വാസം ഇല്ലാതാക്കികൊണ്ടിരിക്കുകയാണ്.
നേരത്തെ ഉറച്ച സംരക്ഷണം നല്‍കുമെന്ന് കരുതിയ പൗരത്വം ഇപ്പോള്‍ ‘മണല്‍ത്തിട്ട പോലെ’ അനുഭവപ്പെടുന്നു.
പൗരന്മാരെപ്പോലും അതിര്‍ത്തിയില്‍ ചോദ്യം ചെയ്യുകയോ തടങ്കലില്‍ വെക്കുകയോ ചെയ്യുന്നു എന്ന റിപ്പോര്‍ട്ടുകള്‍ കാരണം രാജ്യം വിട്ടുപോകാനും തിരിച്ചുവരാനും ആളുകള്‍ ഭയപ്പെടുന്നു.
ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെയും ദേശീയ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നവരുടെയും പൗരത്വം റദ്ദാക്കാനുള്ള ശ്രമങ്ങള്‍ നീതിന്യായ വകുപ്പ് ഊര്‍ജിതമാക്കുന്നുണ്ട്.
പലരും പരസ്യമായി സംസാരിക്കാന്‍ പോലും ഭയപ്പെടുന്നു.
പൗരത്വം എന്നത് ഒരു സുരക്ഷാ വലയമായി കരുതിയിരുന്നവര്‍ക്ക് ഇന്നുണ്ടായിരിക്കുന്ന ഭയം, രാജ്യം തങ്ങളോട് കാട്ടിയ വഞ്ചനയായി തോന്നുന്നുവെന്ന് സെസായ് പറയുന്നു. അമേരിക്കന്‍ ചരിത്രത്തില്‍ പലപ്പോഴും പൗരത്വം എടുത്തുമാറ്റപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് ചരിത്രകാരനായ സ്റ്റീഫന്‍ കാണ്‍ട്രോവിറ്റ്‌സ് പറയുന്നു. എന്നാല്‍, സ്വാഭാവിക പൗരന്മാരില്‍ പോലും ഇക്കാര്യത്തില്‍ ഇത്രയധികം ഭയം മുമ്പ് ഉണ്ടായിട്ടില്ലെന്ന് ന്യൂ മെക്‌സിക്കോ സ്റ്റേറ്റ് സെനറ്റര്‍ സിന്‍ഡി നാവ കൂട്ടിച്ചേര്‍ത്തു.







