പി പി ചെറിയാൻ
വാഷിംഗ്ടൺ ഡി.സി.: എയർ ട്രാഫിക് കൺട്രോൾ ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചതിനെ തുടർന്ന്, വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന അടിയന്തര നിയന്ത്രണങ്ങൾ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ തിങ്കളാഴ്ച രാവിലെ ഔദ്യോഗികമായി പിൻവലിച്ചു .
രാവിലെ 6 മണിക്കു നിയന്ത്രണങ്ങൾ നീക്കിയതോടെ രാജ്യത്തുടനീളം വിമാന സർവീസുകൾ സാധാരണ നിലയിലായിട്ടുണ്ട്.
ഗതാഗത സെക്രട്ടറി, ട്രാൻസ്പോർട്ടേഷൻ സെക്രട്ടറി ഷോൺ ഡഫി, എയർ ട്രാഫിക് കൺട്രോളർമാർ എന്നിവർ ജോലിക്ക് തിരികെ എത്തിയതിനെ പ്രസിഡന്റ് ട്രംപ് അഭിനന്ദിച്ചു.
സർക്കാറിന്റെ അടച്ചുപൂട്ടലിനെ തുടർന്നാണ് സുരക്ഷാ കാരണങ്ങളാൽ വിമാന സർവീസുകളിൽ കുറവ് വരുത്തിയത്. ജീവനക്കാർ ഡ്യൂട്ടിയിൽ പ്രവേശിച്ചതോടെ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങിയെത്തി







