ഫ്രണ്ട്‌സ് ഓഫ് ഡാലസ് ടി20 ക്രിക്കറ്റ് ടൂർണമെന്റ് സിക്‌സേഴ്‌സ് ടീം ജേതാക്കൾ


ബാബു പി സൈമൺ, ഡാളസ്

ഗാർലൻഡ്: ആവേശം അലതല്ലിയ ഫൈനലിൽ ടസ്‌കേഴ്‌സിനെ 10 വിക്കറ്റിന് തകർത്ത് സിക്‌സേഴ്‌സ് ടീം ഫ്രണ്ട്‌സ് ഓഫ് ഡാലസ് ടി20 ക്രിക്കറ്റ് കിരീടം സ്വന്തമാക്കി. ഗാർലൻഡിലെ ഓഡുബോൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ 15ന് വൈകിട്ട് നടന്ന മത്സരത്തിൽ, സിക്‌സേഴ്‌സ് ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ ആധിപത്യം നിലനിറുത്തി .

ടോസ് നേടിയ ടസ്‌കേഴ്‌സ് ക്യാപ്റ്റൻ ചാൾസ് ഫിലിപ്പ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുതു. എന്നാൽ തുടക്കത്തിലെ പ്രതീക്ഷകൾക്ക് വിരുദ്ധമായി, സിക്‌സേഴ്‌സ് ബൗളർമാർ തന്ത്രപരമായ പന്തെറിയലി ലൂടെ ടസ്‌കേഴ്‌സിന്റെ മുന്നേറ്റങ്ങളെ തടഞ്ഞു . കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ പൊഴിഞ്ഞതോടെ ഒരു വലിയ കൂട്ടുകെട്ടു പടുത്തുയർത്താൻ ടസ്‌കേഴ്‌സ് പരാജയപ്പെട്ടു. 20 ഓവർ പൂർത്തിയായപ്പോൾ 128 റൺസ് എന്ന പരിമിത സ്‌കോറിൽ ടസ്‌കേഴ്‌സിന്റെ ഇന്നിംഗ്‌സ് അവസാനിച്ചു.

129 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സിക്‌സേഴ്‌സ് ഓപ്പണർമാർ തുടങ്ങിയതു മുതൽ ടസ്‌കേഴ്‌സ് ബൗളർമാരെ സമ്മർദ്ദത്തിലാക്കി. ക്യാപ്റ്റൻ സജിത് മേനോൻറെ മികവുറ്റ നേതൃത്വവും വെടിക്കെട്ട് ബാറ്റിംഗും സിക്‌സേഴ്‌സിന്റെ വിജയത്തിന് അടിത്തറ തീർത്തു . ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ വെറും 11.4 ഓവറിൽ ടീം വിജയലക്ഷ്യം നേടുകയും (129/0) ചെയ്തു.

ടൂർണമെന്റിലെ വ്യക്തിഗത മികവ് തെളിയിച്ച താരങ്ങൾക്ക് സമാപന വേളയിൽ പ്രത്യേക അവാർഡുകളും സമ്മാനിച്ചു. മാൻ ഓഫ് ദി മാച്ച് ആൻഡ് മാന് ഓഫ് ദി സീരിയസ് .സജിത് മേനോൻ (സിക്‌സേഴ്‌സ്), ടൂർണ്ണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത്, ഷിബു ജേക്കബ് (ടസ്‌കേഴ്‌സ്), ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത്, രജിത് അറയ്ക്കൽ (സ്പാർക്സ്).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുറ്റിക്കോലില്‍ മുസ്ലീംലീഗിന് സീറ്റില്ല; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടു നില്‍ക്കാന്‍ ലീഗ് പഞ്ചായത്ത് കമ്മിറ്റി തീരുമാനം

You cannot copy content of this page