കാസര്‍കോട്: നിര്‍മാണ തൊഴിലാളി ക്ഷേമനിധിയില്‍ കുടിശികയായ ഒന്നര വര്‍ഷത്തെ പെന്‍ഷന്‍ തുക ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് എസ് ടി യു ജില്ലാ കമ്മിറ്റി ജില്ലയിലെ പത്ത് കേന്ദ്രങ്ങളില്‍ പെന്‍ഷന്‍കാരുടെയും കുടുംബാംഗങ്ങളുടെയും പ്രതിഷേധ സംഗമം നടത്തി. കാറഡുക്ക,ബദിയടുക്ക പഞ്ചായത്തുകളില്‍ നടന്ന പ്രതിഷേധം ആദൂര്‍ പള്ളത്ത് ജില്ലാ വൈ പ്രസിഡണ്ട് എ എച്ച് മുഹമ്മദിന്റെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി ഷറീഫ് കൊടവഞ്ചി ഉല്‍ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.ഐ.എ ലത്തീഫ് സമര പ്രഖ്യാപനം നടത്തി. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഇ.ആര്‍ മുഹമ്മദ് കുഞ്ഞി, ഹനീഫ പാറ ,ശിഹാബ് റഹ്‌മാനിയ നഗര്‍, ഇ.ആര്‍ ഹമീദ്, എ എം ഹസ്സന്‍, എ പി മുഹമ്മദ്, മുഹമ്മദ് കുഞ്ഞി ആദൂര്‍, കെ.പി. അബൂബക്കര്‍, ഇസ്മയില്‍ കൊറ്റുമ്പ,എ.പി. അഹമ്മദ് കുഞ്ഞി,ഹമീദ് ,എം.എം ഇബ്രാഹിം,ഫര്‍സാന ഖാദര്‍ പ്രസംഗിച്ചു.
ബദിയടുക്ക കടമ്പളയില്‍ നടന്ന പ്രതിഷേധം എസ്.ടി.യു ജില്ലാ ട്രഷറര്‍ പി.ഐ.എ ലത്തീഫ് ഉല്‍ഘാടനം ചെയ്തു ജില്ലാ വൈ.പ്രസിഡണ്ട് ബി.എ അബ്ദുല്‍ റഹ്‌മാന്‍ കടമ്പള അധ്യക്ഷത വഹിച്ചു. ഹനീഫ പാറ സമര പ്രഖ്യാപനം നടത്തി. ശിഹാബ് റഹ്‌മാനിയ നഗര്‍,ശാഫി പള്ളത്തടുക്ക,ബി.എ മുഹമ്മദ് സിറാജ്, പി.പി.ബീരാന്‍ പ്രസംഗിച്ചു.






