കാസർകോട്: ഉറക്കത്തിനിടെ ഹൃദയാഘാതം മൂലം എൻജിനീയറിങ് വിദ്യാർഥി മരിച്ചു. മാണിക്കോത്ത് താമസിക്കുന്ന ഫർസീൻ (21)ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ചശേഷം ഉറങ്ങാൻ കിടന്നിരുന്നു. ഞായറാഴ്ച രാവിലെ മാതാവ് തട്ടി വിളിച്ചിട്ടും ഉണർന്നില്ല. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സ്ഥിരീകരിച്ചു. കുവൈത്തിലെ ഹോട്ടൽ വ്യാപാരിയായ ഫൈസലിന്റെയും നസീറയുടെയും ഏകമകനാണ്. ഫർസീൻ മംഗളൂരു ആർട്ടിഫിഷൽ എഞ്ചനീയിംഗ് വിദ്യാർഥിയായിരുന്നു.






