കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 54 കാരിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. പാലക്കാട്, പട്ടാമ്പി സ്വദേശിയും 47 കാരനുമായ ഷെഫീഖിനെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. സംഭവം നടന്നത് ഗുരുവായൂരിലെ ലോഡ്ജില്‍ വച്ചായതിനാല്‍ കേസ് അങ്ങോട്ടേയ്ക്ക് കൈമാറി. 2010 മുതല്‍ 2017 വരെയുള്ള കാലയളവില്‍ ഗുരുവായൂരിലെ ലോഡ്ജില്‍ വച്ച് പലതവണ പീഡിപ്പിക്കുകയും 10 പവന്‍ സ്വര്‍ണ്ണവും 20 ലക്ഷം രൂപയും കൈക്കലാക്കിയതായും സ്ത്രീ നല്‍കിയ പരാതിയില്‍ പറയുന്നു.
ഗള്‍ഫിലെ ജോലിക്കിടയിലാണ് ഇരുവരും പരിചയത്തിലായത്. പരാതിക്കാരി ജോലി ചെയ്തിരുന്ന കമ്പനിയിലെ ഡ്രൈവര്‍ ആയിരുന്നു ഷെഫീഖ്.






