കാസര്‍കോട്: കാഞ്ഞങ്ങാട് മാര്‍ബിള്‍ ദേഹത്ത് വീണ് തൊഴിലാളി മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്. മീനാപ്പീസ് ഹദ്ദാദ് നഗറില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. രാജസ്ഥാന്‍ സ്വദേശി ബണ്ടി(30) ആണ് മരിച്ചത്. ലോറിയില്‍ നിന്ന് ക്രെയിന്‍ ഉപയോഗിച്ച് മാര്‍ബിള്‍ ഇറക്കുമ്പോഴാണ് അപകടം. ഇരുവരുടെയും ദേഹത്ത് മാര്‍ബിള്‍ പതിക്കുകയായിരുന്നു. ഉടന്‍ മറ്റുള്ള തൊഴിലാളികള്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ബണ്ടിയെ രക്ഷിക്കാനായില്ല. പരിക്കേറ്റ തൊഴിലാളിയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.







