ബംഗളൂരു: വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ ദമ്പതിമാരെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. കൊഡിഗെഹള്ളിയിലെ ബാലാജി ലേഔട്ടില്‍ താമസിക്കുന്ന സുകൃത് ഗൗഡയാണ് അറസ്റ്റിലായത്.
ഒക്ടോബര്‍ 26 ന് സദാശിവനഗര്‍ പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് സംഭവം നടന്നത്. ഫ്രീ ലെഫ്റ്റ് ഇല്ലാത്ത സിഗ്‌നലില്‍ കാറിന് മുന്നില്‍ വാഹനം നിര്‍ത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പിന്നീട് കൊലപാതക ശ്രമത്തില്‍ കലാശിച്ചതെന്ന് പൊലീസ് കണ്ടെത്തി.
സുകൃത് ഓടിച്ചിരുന്ന കാറിന് വഴിനല്‍കാത്തതിലുള്ള രോഷമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചത്.
അമിത വേഗതയിലെത്തിയ സുകൃത് സ്‌കൂട്ടറിനെ ഇടിച്ചു തെറിപ്പിച്ചു. ശേഷം കാര്‍ നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. പൊലീസ് സിസിടിവി ദൃശ്യം പരിശോധിച്ചുള്ള അന്വേഷണത്തില്‍ കാറിനെ കണ്ടെത്തി. തുടര്‍ന്ന് പൊലീസ് ഇപ്പോള്‍ കൊലപാതക ശ്രമ കേസായി രജിസ്റ്റര്‍ ചെയ്തു.
സുകൃത് കേശവ് സ്‌കൂട്ടറില്‍ സഞ്ചരിച്ചവരെ ഇടിച്ചുവീഴ്ത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. സുകൃത് കേശവിനെതിരെ കൊലപാതക ശ്രമ കേസ് രജിസ്റ്റര്‍ ചെയ്തു. സുഹൃത്തിനൊപ്പം ഇന്ദിരാനഗറിലേക്കാണ് സുകൃത് യാത്ര ചെയ്തിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. അങ്കിത പട്ടേല്‍ (33), ഭര്‍ത്താവ് വിനീത്, മകന്‍ എന്നിവരായിരുന്നു സ്‌കൂട്ടറിലുണ്ടായിരുന്നത്.







