മുഴുവന്‍ എയിഡഡ് മേഖലയിലും പട്ടികജാതി-പട്ടികവര്‍ഗ്ഗ സംവരണം നടപ്പാക്കണം; മണ്ണാന്‍ വണ്ണാന്‍ സമുദായ സംഘം

കാസർകോട്: കേരളത്തിലെ മുഴുവന്‍ എയിഡഡ് മേഖലയിലും പട്ടികജാതി-പട്ടികവര്‍ഗ്ഗ സംവരണം നടപ്പാ ക്കണമെന്ന് മണ്ണാന്‍- വണ്ണാന്‍ സമുദായ സംഘം ഉദുമ ഏരിയാ സമ്മേളനം ആവശ്യപെട്ടു. പാലക്കുന്ന് മര്‍ച്ചന്റ് നേവി ക്ലബ് ഹാളില്‍ നടന്ന സമ്മേളനവും അനുമോദനവും എംവിഎസ്എസ് ജില്ലാ പ്രസിഡന്റ് ചന്ദ്രാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. കൃഷ്ണന്‍ കുറ്റിക്കോല്‍, ഉപേന്ദ്രന്‍ രാവണേശ്വരം, സുകുമാരന്‍ പെരിയ, തുടങ്ങിയവരേയും അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ കുട്ടികളേയും ചടങ്ങില്‍ അനുമോദിച്ചു. സെക്രട്ടറി രാജേന്ദ്രന്‍ പളളിക്കര, ട്രഷറര്‍ വി അമ്മിണി, ജില്ലാ സെക്രട്ടറി ശശിധരന്‍ ബാര, ട്രസ്റ്റ് പ്രസിഡന്റ് മോഹനന്‍ രാമരം, ഡോ.ബാലകൃഷ്ണന്‍, അച്ചുതന്‍ താനൂര്‍, രമേശന്‍, അരുണ്‍കുമാര്‍, വി കുഞ്ഞിരാമന്‍,ഏരിയ സെക്രട്ടറി രാജേന്ദ്രന്‍, സതീശന്‍ പളളിക്കരപ്രസംഗിച്ചു. ഭാരവാഹികളായി പുരുഷോത്തമന്‍ പെരിയ(പ്രസി ), രാജേന്ദ്രന്‍ പളളിക്കര(സെക്ര ) വി അമ്മിണി പരവനടുക്ക(ട്രഷ )എന്നിവരെ വീണ്ടും തെരഞ്ഞെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page